കേന്ദ്ര ഭരണം കയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനായില്ല; ബംഗാളിൽ നാണംകെട്ട് ബി.ജെ.പി; മമത പ്രധാന മന്ത്രിയായാൽ പിന്നെ ഇന്ത്യയിൽ ബി.ജെ.പി ഉണ്ടാകില്ല.?

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര ഭരണം കയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനായില്ല; ബംഗാളിൽ നാണംകെട്ട് ബി.ജെ.പി; മമത പ്രധാന മന്ത്രിയായാൽ പിന്നെ ഇന്ത്യയിൽ ബി.ജെ.പി ഉണ്ടാകില്ല.?


കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് പുറമെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാഥിനും റാ​ലി നടത്താനാകില്ല. തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇരുവർക്കും അനുമതി നിഷേധിച്ചത് ബിജെപിയുടെ കരണത്തടിച്ചതിന് തുല്യമായ അവസ്ഥയിലാണ് കാര്യങ്ങൾ. ഇതിന് മുമ്പും ബി.ജെ.പിയുടെ ഇരു നേതാക്കൾക്കും മമത സമാന പണി കൊടുത്തിട്ടുള്ളതാണ്. അതിന് പ്രതികാരമായി കേന്ദ്ര ഭരണം ഉപയോഗിച്ച് മമതയെ ഒതുക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞില്ല. അന്ന് സി.ബി.ഐ ഉദ്യോഗസ്ഥരെ വെച്ചാണ്‌ ബിജെപി ബംഗാളിൽ നാടകം കളിച്ചത്. അതോടെ മമതയ്ക്ക് ഇവരോടുള്ള വിദ്വേഷം കൂടി. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ അനുമതി നിഷേധിക്കാൻ കാരണം. ഏഴാം ഘട്ട തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബംഗാളിൽ ബി​.ജെ.​പി നടത്താനിരുന്ന വലിയ പരിപാടിയാണ് ഇതോടെ അവതാളത്തിലായത്. ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ സംഭവം കഴിഞ്ഞദിവസം ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കി. അതിന് ശേഷമാണു ഇപ്പോൾ യോ​ഗിക്കും തിരിച്ചടി കിട്ടിയത്. യോഗിയുടെ സൗത്ത് കൊല്‍ക്കത്തയിലെ റാ​ലി​ക്ക് ന​ല്‍​കി​യ അ​നു​മ​തി​ റ​ദ്ദാ​ക്കി​ എന്നാണ് ബി​.ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സു​നി​ല്‍ ദി​യോ​ധ​ര്‍ അറിയിച്ചത്.

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ജ​നാ​ധി​പ​ത്യം എ​ന്ന​ത് ഒ​രു ത​മാ​ശ​യാ​ണെന്നു സു​നി​ല്‍ ദി​യോ​ധ​ര്‍ പറയുന്നു. ​ദ​വ്പു​രി​ല്‍ അ​വ​സാ​ന നി​മി​ഷ​മാ​ണ് അ​മി​ത് ഷാ​യു​ടെ റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​പ്പോ​ള്‍ യോ​ഗി​യു​ടെ റാ​ലി​ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചുവെന്നും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​ജ​ന്‍റു​മാ​രെ പോ​ലെ​യാ​ണ് ഇ​വി​ടെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം മ​മ​ത സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് ബി​.ജെ​.പി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. 19തിലെ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യാ​ണ് അ​മി​ത് ഷാ​യും യോ​ഗി​യും ബംഗാളില്‍ എത്താനിരുന്നത്. ഈ സംഭവത്തോടെ മമത ഒന്നുകൂടി കരുത്താർജ്ജിച്ചു. ബി.ജെ.പിക്ക് ഇപ്പോൾ കോൺഗ്രസിനേക്കാളും പേടി തൃണമൂൽ കോൺഗ്രസിനെയാണ്. കാരണം മമത ഒന്ന് തീരുമാനിച്ചാൽ അവർ അത് ചെയ്യും. മമത ഇന്ത്യയുടെ പ്രധാന മന്ത്രിയാവുകയാണെങ്കിൽ പിന്നെ ഇന്ത്യയിൽ ബിജെപി ഉണ്ടാകില്ല എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

0Shares