Categories
കേന്ദ്രത്തിന്റെ മഷിപുരട്ടല്‍ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്.
Trending News




തിരുവനന്തപുരം: നോട്ടുമാറാന്‍ ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടുമെന്ന കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. പൊതുജനം നേരിടുന്ന പ്രശ്‌നം ലഘൂകരിക്കുന്നതിനു പകരം കേന്ദ്രം കൂടുതല്‍ അബദ്ധങ്ങളിലേക്ക് പോകുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
Also Read
പണമില്ലാത്തതിനാല്‍ സമ്പത്ത് ഘടനയിലെ 87 ശതമാനം ലിക്യുഡിറ്റി മരവിച്ചിരിക്കുകയാണ് എന്നും ധനമന്ത്രി വ്യക്തമാക്കി.
സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം മാറ്റുന്നതായി സംശയിക്കുന്നതിനാല്‍ നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷിപുരട്ടുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചതിനു പിന്നാലെയാണ് ഇതിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി എത്തിയത്.
Sorry, there was a YouTube error.