കൊല്ലം: മകളുടെ കാമുകൻ്റെ കൊലക്കത്തിക്ക് ഇരയായി മാതാവ് മരിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് മകളുടെ ഫേസ്ബുക്ക് പ്രണയം. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി കെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി (54) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതി മധുരൈ സ്വദേശി സതീഷ് (27) പൊലീസ് പിടികൂടി. മുംബൈയില്‍ നഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന മൂത്ത മകള്‍ ലിസ പ്രതിയുമായി ഫേസ്ബുക്കില്‍ പരിജയപ്പെടുകയും ബന്ധം പ്രണയത്തിലെത്തുകയുമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായും ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായും ലിസ പ്രതിയെ അറിയിച്ചു.
ലിസയെ കാണാനായാണ് പ്രതി വീട്ടില്‍ എത്തിയത്. എന്നാല്‍ മേരിക്കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. പാഴ്സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചില്‍ കുത്തുകയായിരുന്നു. ലിസയെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. രക്തം വാര്‍ന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി പൊലീസിലേല്പിച്ചു.
കുളത്തൂപ്പുഴയില്‍ മകളുടെ കാമുകൻ്റെ കൊലക്കത്തിക്ക് ഇരയായി മാതാവ് മരിച്ചു