ലഖ്നൗ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് അസാധുവായ നോട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 200ഓളം പേര്‍ക്ക് അടിയന്തര സഹായമായി 5000 രൂപ റെയില്‍വേ മന്ത്രാലയം അനുവദിച്ചിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് അസാധുവാക്കിയ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പഴയ നോട്ടുകള്‍. പിന്നീട് റെയില്‍വേ മന്ത്രാലയം പണം നല്‍കുന്നത് നിര്‍ത്തിവച്ചു. വിവരം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ചില പ്രാദേശിക നേതാക്കള്‍ അസാധുവായ നോട്ടുകള്‍ മാറ്റി നല്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കാണ്‍പൂരിന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയില്‍ പട്ന – ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 133 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.