Categories
ഒടുവില്‍ ശാസ്ത്രം ദൈവത്തില്‍ എത്തുന്നു!…
Trending News

Also Read
ന്യൂയോർക്ക്: അതെ, വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് ഇതിനെയാണ് വിളിക്കേണ്ടത്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഒടുവില്‍ ആധ്യാത്മികതയില്‍ അഭയം പ്രാപിക്കുന്നു!… സയന്‍സിന്റെയും ആത്മീയതയുടെയും ആത്യന്തിക ലക്ഷ്യം സത്യാന്വേഷണം തന്നെയാണ്.
സമാന്തര രേഖകളായി അകന്നുപോകുന്ന ഇവയ്ക്ക് രണ്ടിനും എന്നെങ്കിലും ഒരിക്കല്‍ ഒരു ബിന്ദുവില്‍ സന്ധിക്കാതെ വയ്യല്ലോ!. അതിന്റെ തെളിവുകള്‍ ഇപ്പോള്‍ ഇതാ കണ്ടു തുടങ്ങി!…ദൈവത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് അപ്പുറം ഭാരതീയര്‍ കണ്ടെത്തി ലോകത്തോട് വിളിച്ചു പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ ആധുനിക ശാസ്ത്രം തിരിച്ചറിയുകയാണ്!. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ തന്നെ ഒടുവില്‍ ദൈവമുണ്ടെന്നതിന് തെളിവുമായി രംഗത്തെത്തി എന്നതാണ് ശാസ്ത്രലോകത്തു നിന്നും ഇപ്പോള്‍ ഒടുവില്‍ കിട്ടിയ വാര്‍ത്ത.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത് ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ മിഷിയാ കാക്കുവാണ്. ന്യുയോര്‍ക്ക് സിറ്റി കേളേജിലെ ഫിസിക്‌സ് പ്രൊഫസറാണ് കാക്കു. ബുദ്ധിമാനും ഭാവനാശാലിയുമായ ഒരു മഹാ ശാസ്ത്രജ്ഞന്റെ കരവിരുതിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് നിശ്ചിതമായ മെട്രിക്‌സില്‍ നമ്മളെല്ലാവരും ജീവിക്കുന്നതെന്നും കാക്കു ചൂണ്ടിക്കാട്ടുന്നു. ‘പ്രിമിറ്റീവ് സെമി-റേഡിയസ് ടാക്കിയോണ്‍സ്’ എന്ന വിഷയത്തെക്കുറിച്ചുള്ള പഠനത്തിലാണ് പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ചും അതിനെല്ലാം പിറകിലുള്ള സംവിധാനത്തെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും അദ്ദേഹം അത്ഭുതസമേതം വിരല്‍ ചൂണ്ടുന്നത്.
ബുദ്ധിമാനായ ഒരാളുടെ മനസ്സില്‍വിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട ലോകത്താണ് നാമെല്ലാവരും ജീവിക്കുന്നത്. യാദൃച്ഛികം എന്ന് നാം വിളിക്കുന്ന ഒന്ന് ലോകത്തില്ലെന്നും എല്ലാം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചസൃഷ്ടിക്ക് കാരണമെന്ന് പറയുന്ന “ബിഗ് ബാങ് തിയറി”യെപ്പോലും നിരാകരിക്കുന്നതാണ് കാക്കുവിന്റെ ഈ വെളിപ്പെടുത്തല്‍. ദൈവം ഏറ്റവുംവലിയ ഗണിതശാസ്ത്രജ്ഞനാണെന്നും അതുകൊണ്ടാണ് ഇത്രയും കൃത്യമായ കണക്കുകൂട്ടല്‍ സാധിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനന്തമായി കാലം കടന്നുപോയിട്ടും പ്രപഞ്ചക്രമത്തില്‍ മാറ്റം വരാതെ നില്‍ക്കുന്നത് ദീര്‍ഘദര്‍ശിയായ ആ മഹാ ഗണിതശാസ്ത്രജ്ഞന്റെ വൈഭവംകൊണ്ടാണെന്നും കാക്കു പറയുന്നു.
Sorry, there was a YouTube error.