ഹിന്ദുക്കള്‍ എല്ലാം ആര്‍.എസ്.എസുകാരല്ല; ശബരിമലയിലെ യുവതി പ്രവേശന വിവാദം നേട്ടമാകുന്നത് ഇടതുപക്ഷത്തിന് : ശ്രീകുമാരന്‍ തമ്പി

  • Post category:news
  • Reading time:1 min read
You are currently viewing ഹിന്ദുക്കള്‍ എല്ലാം ആര്‍.എസ്.എസുകാരല്ല; ശബരിമലയിലെ യുവതി പ്രവേശന വിവാദം നേട്ടമാകുന്നത് ഇടതുപക്ഷത്തിന് : ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: താന്‍ ഒരു ഹിന്ദുവാണെന്നും എന്നാല്‍ ഹിന്ദുക്കള്‍ എല്ലാവരും ആര്‍.എസ്.എസുകാരല്ലെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ശബരിമലയിലെ യുവതി പ്രവേശന വിവാദം വോട്ടിങ്ങിനെ ചെറിയ രീതിയില്‍ സ്വാധീനിക്കുമെങ്കിലും അത് ഇടതുപക്ഷത്തിനാണ് നേട്ടമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷെ എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല. ശബരിമലയെ സംബന്ധിച്ച് അവിടുത്തെ ആചാരങ്ങള്‍ മുന്‍പേ മാറേണ്ടതായിരുന്നു. ആചാരങ്ങള്‍ എല്ലാം മാറണം. മുന്‍പൊക്കെ ബ്രാഹ്മണരുടെ വിവാഹം ഏഴു ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. ബി.ജെ.പിക്ക് ഒരിക്കലും ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

താന്‍ ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ലെന്നും എന്നാല്‍ തനിക്ക് മുന്നേ നടന്ന പി. ഭാസ്‌കരന്‍, വയലാര്‍ ഒ.എന്‍ വി എന്നീ കവികളെ വളര്‍ത്തിയത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റോ ബി.ജെ.പിയോ ഇല്ലാതെയാണ് താന്‍ കടന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീരുമാനത്തിലുറച്ചു നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരിയെന്നും പിണറായി വിജയന്‍ നല്ലൊരു ഭരണാധികാരിയാണെന്നും അദ്ദേഹം പറഞ്ഞു.

0Shares