തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ 4,42,434 വിദ്യര്‍ഥികളാണ് രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്.

3,70669 പേര്‍ റഗുലര്‍ വിഭാഗത്തിലും 23,912 പേര്‍ കമ്പാര്‍ട്ട്മെന്റ് വിഭാഗത്തിലും 71,765 വിദ്യാര്‍ഥികള്‍ ഓപ്പണ്‍ വിഭാഗത്തിലുമാണ് പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ്. 1,55,985 പേര്‍. ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ്.