പത്തനംതിട്ട/ തിരുവനന്തപുരം: വൃതമെടുത്ത് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. ബുധനാഴ്ച്ച പുലർച്ചയോടെ സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികളെയാണ് നീലിമലയില്‍ വച്ച് പ്രതിഷേധക്കാർ തടഞ്ഞത്. യുവതികൾക്ക് പോലീസ് സംഭരക്ഷണം നൽകി മുന്നോട്ട് പോകാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പോലീസ് യുവതികളെ പിന്തിരിപ്പിക്കുകയാണുണ്ടായത്.
മലയാളി പ്രതിഷേധകരോടപ്പം അന്യസംസ്ഥാനത്തുനിന്നും ദർശനത്തിനെത്തിയ വിശ്വാസികളും പ്രതിഷേധകരോടപ്പം ചേർന്നതാണ് യുവതികളെ പിന്തിരിപ്പിക്കാൻ കാരണം. ഇപ്പോൾ യുവതികൾ പോലീസ് കസ്റ്റഡിയിൽ നിരാഹാരമിരിക്കുകയാണ്. ദർശനം നടത്തിയേ മടങ്ങു എന്ന വാശിയിലാണ് യുവതികൾ. അതെ സമയം യുവതികളെ തടഞ്ഞ സംഭവത്തിൽ ദിവസം മന്ത്രി രംഗത്തുവന്നു. വൃതം എടുത്ത് സന്നിധാനത്ത് എത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി പറഞ്ഞു. യുവതികളെ തടഞ്ഞ നടപടി പ്രാകൃതമാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.