
കാസർകോട് : മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്തിൽപെട്ട ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്പിരി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് വരാനുള്ള ശ്രമത്തിൽ പങ്കാളികളയി ഒരുകൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. ഇതിന്ടെ ഭാഗമായി (എസ്.എസ്.എൽ.സി -1999-2000 Batch ) വിദ്യാർത്ഥികൾ സ്കൂളിനുവേണ്ടി ഒരു സ്മാർട്ട് ക്ലാസ് റൂം നിർമിച്ചുനൽകാം എന്ന് ഏറ്റെടുക്കുകയായിരുന്നു. ഇതിനുവേണ്ടി സമാഹരിച്ച തുക മഞ്ചേശ്വരം എം.എൽ.എ പി.ബി.അബ്ദുൽ റസ്സാഖിന്റെ സാന്നിധ്യത്തിൽ സകൂളിന് കൈമാറുകയും ചെയ്തു.

99-2000 ബാച്ചിന്റെ പ്രതിനിധികളായ അഹമ്മദ് മുസ പേരൂറും, സത്താർ പച്ചമ്പളയും ചേർന്നാണ് തുക കൈമാറിയത്. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റു പർവ്വ വിദ്യാർത്ഥികളും പിന്തുടരണമെന്നും, ഇത്തരത്തിലൂള്ള ജനകീയ പങ്കാളിത്വം കൊണ്ട് വലിയ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു. 