സൗദിയില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളില്‍ മാത്രം പരിമിതപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളില്‍ മാത്രം പരിമിതപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തി തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി. രാത്രി 11 മുതല്‍ രാവിലെ ആറുവരേയുള്ള സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക. ആരോഗ്യം, വ്യോമയാനം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖകളില്‍ മാത്രമേ രാത്രി ജോലിക്ക് അനുവാദമുള്ളൂ. ആരോഗ്യ മേഖലയില്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍ എന്നിവയാണ് പെടുത്തിയത്. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും രാത്രി ജോലിക്ക് തൊഴില്‍ മന്ത്രാലയം അനമുതി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴില്‍ മേഖലയിലും രാത്രി ജോലിക്ക് അനുമതിയുണ്ട്. രാത്രി ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം, ഗതാഗത സൗകര്യം, തൊഴില്‍ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റ സാന്നിധ്യം എന്നിവ തൊഴിലുടമ ഉറപ്പുവരുത്തണം. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം രാത്രി ജോലി. കരാറില്‍ ജോലി സമയം വ്യക്തമാക്കിയിരിക്കണം. എന്നാല്‍ നഗരത്തിന് പുറത്തുള്ള വിജനമായ പ്രദേശത്ത് ഇത്തരം ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കരുത്. ഗതാഗത സൗകര്യം ഒരുക്കാത്ത സാഹചര്യത്തില്‍ പകരം ആനുകൂല്യം നല്‍കണം. രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന വനിതകള്‍ക്ക് അതിനുള്ള വാഹന സൗകര്യമോ ആനുകൂല്യമോ തൊഴിലുടമ നല്‍കണം. തൊഴില്‍ സമയം ആനുകൂല്യങ്ങള്‍ എന്നിവയില്‍ സൗദി തൊഴില്‍ നിയമത്തിലെ 98ാം അനുഛേദം പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

0Shares