സ്റ്റൈല്‍മന്നന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്.

  • Post category:news
  • Reading time:1 min read
You are currently viewing സ്റ്റൈല്‍മന്നന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്.

ചെന്നൈ: കബാലിക്കു ശേഷം പാ രഞ്ജിത്ത്-രജനി കൂട്ടുക്കെട്ടില്‍ ഹാജി മസ്താന്‍ മിര്‍സയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോക നായകനായി ചിത്രീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് രജനീകാന്തിന് വക്കീല്‍ നോട്ടീസ്. മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പാ രഞ്ജിത് ഒരുക്കുന്ന ചിത്രത്തില്‍ ഹാജി മസ്താനായി രജനിയെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ഹാജി മസ്താനെ കൊള്ളക്കാരനും അധോലോക നായകനുമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. കള്ളക്കടത്തിന്റെ പേരില്‍ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിനിമ എടുക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ഹാജി മസ്താന്റെ ജീവിതത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി ഒരു ചിത്രമെടുക്കുകയാണെങ്കില്‍ അതിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സുന്ദര്‍ ശേഖര്‍ വ്യക്തമാക്കിയിയിട്ടുണ്ട്. ഹാജി മസ്താന്‍ എന്നറിയപ്പെടുന്ന മസ്താന്‍ ഹൈദര്‍ മിര്‍സ 1926 – 1994 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്
തമിഴ്നാട്ടില്‍ ജനിച്ച ഹാജി മസ്താന്‍ പിന്നീട് മുംബൈ നഗരത്തില്‍ കുടിയേറുകയും അവിടെ ബിസിനസ് സാമ്രാജ്യം വളര്‍ത്തുകയും ചെയ്താളാണ്.

 

0Shares