
ജയ്പൂർ: പീഡിപ്പിക്കുന്നതിന് പ്രതികാരമായി തീവ്രവാദി സ്ത്രീകള്‍ സൈനികരുടെ ലൈംഗികാവയവങ്ങള്‍ മുറിച്ചെടുക്കണമെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് സൈന്യത്തിന് എതിരായി നടത്തിയ പരാമർശത്തിന് മറുപടിയുമായി രാജസ്ഥാന് മന്ത്രി രാജ് കുമാർ റിന്‍വ. ‘രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്കെതിരെ പ്രസ്താവന നടത്തുന്ന ചില രാഷ്ട്രീയക്കാരുണ്ട്. അത്തരം രാഷ്ട്രീയക്കാരെ അറുത്തുകളയാന്‍ ഭരണഘടന നിയമം കൊണ്ടുവരണം.’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ, രാജ്യത്തിന്റെ സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ അറുത്തുകളയാന്‍ ഭരണഘടയില്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
താപനില 50 ഡിഗ്രി സെല്‍ഷ്യസായാലും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയാലും സൈനികര്‍ രാജ്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സൈനികരെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പരാമര്‍ശം നടത്തി അഞ്ചുമിനിറ്റിനുള്ളില്‍ കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇവരെ വെട്ടിവീഴ്ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
