സെക്സ് ചാറ്റ് ചതിച്ചു: അയല്‍ക്കാരനെ വെടിവച്ചുകൊന്ന് പോലീസുകാരി

  • Post category:news
  • Reading time:1 min read
You are currently viewing സെക്സ് ചാറ്റ് ചതിച്ചു: അയല്‍ക്കാരനെ വെടിവച്ചുകൊന്ന് പോലീസുകാരി

അമേരിക്കയിലെ ഡള്ളസില്‍ അയല്‍ക്കാരനെ വെടിവച്ചുകൊലപ്പെടുത്തിയ പോലീസുകാരിയുടെ കേസില്‍ വിചാരണയ്ക്കിടയില്‍ വഴിത്തിരിവ്. സെപ്തംബര്‍ 6. 2018ലാണ് സംഭവം നടന്നത്. ഇതിന്‍റെ വിചാരണ നേരിടുകയാണ് അംബര്‍ ഗേജര്‍ എന്ന 31കാരിയായ മുന്‍ പോലീസുകാരി.

പോലീസ് യൂണിഫോമിലായിരുന്ന അംബര്‍ വീട്ടിലേക്ക് വരുകയും ഫ്ലാറ്റ് മാറിപ്പോയി അയല്‍വാസിയുടെ ഫ്ലാറ്റില്‍ കയറുകയും അവിടുത്തെ താമസക്കാരനായ ബോത്തം ജീന്‍ എന്ന 26-കാരന്‍ അക്കൗണ്ടന്‍റിനെ വെടിവച്ചു എന്നതുമാണ് കേസ്.

അന്നു തന്നെ അംബര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ഡള്ളസ് പോലീസ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഈ കേസിലെ വിചാരണ അടുത്തിടെയാണ് തുടങ്ങിയത്. വിചാരണയില്‍ അസിസ്റ്റന്‍റ് ഡിസ്ട്രിക്ക് അറ്റോര്‍ണി ജെസണ്‍ ഹെര്‍മസ് ആണ് കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. പോലീസുകാരിയുടെ അശ്രദ്ധയാണ് ഇവരെ ജീനിന്‍റെ വീട്ടില്‍ എത്തിച്ചത് എന്നാണ് പറയുന്നത്.

കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 12 അംഗ ജൂറിയാണ് കേസ് കേള്‍ക്കുന്നത്. ഇതില്‍ 5 പേര്‍ കറുത്തവര്‍ഗക്കാരാണ്. 8 പേര്‍ ജൂറിയില്‍ സ്ത്രീകളാണ്. നാലുപേര്‍ പുരുഷന്മാരാണ്. ആദ്യ വാദത്തില്‍ ജീനിന്‍റെ സഹോദരിയുടെ മൊഴിയും. രണ്ട് ഡള്ളസ് പോലീസ് ഉദ്യോഗസ്ഥരുടെയും വാദം ജൂറിയും കോടതിയും കേട്ടു.

0Shares