കൊച്ചി: സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡി.ഐ.ജി ബി. പ്രദീപിനെതിരായ കുരുക്ക് മുറുകുന്നു. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡി.ഐ.ജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയതെന്ന് തുടക്കം തൊട്ടേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുന്നു. മലയാളം വേരുകള്‍ മാത്രമുള്ള ഈ നടി എന്നും വിവാദങ്ങളുടെ തോഴിയാണ്. അര്‍ച്ചന സുശീലനാണ് ഈ നടിയെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത. നടി മലയാള സീരിയലുകളില്‍ സജീവമാണെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തിനു വെളിയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡി.ഐ.ജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം.

ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ് ഇപ്പോള്‍ പ്രദീപിനെ വെട്ടിലാക്കിയിരിക്കുന്നത്. ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡി.ഐ.ജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ഐ.ജി ഗോപകുമാറിന് കൈമാറിയ പരാതിയുലുണ്ട്. പല സീരിയല്‍ താരങ്ങളും ഡിഐജി യുടെ ഔദ്യോഗിക വസതിയില്‍ പോലും എത്താറുണ്ടന്നും ഈയിടെ സീരിയലിലെ സഹതാരങ്ങള്‍ക്കായി ഇദ്ദേഹം ജയില്‍ ആസ്ഥാനത്തിനടുത്തെ വസതിയില്‍ അത്താഴ വിരുന്നൊരുക്കിയതായും ആരോപണമുണ്ട്.