സീഡ് ബോംബിഗ് എന്നത് ബോംബ്‌ ഇടുന്നതല്ല; ലളിതമായ ഈ പ്രവൃത്തിയാൽ, ഓരോ സീസണിലും നമ്മുടെ ലോകത്തിന് ഒരു വൃക്ഷമെങ്കിലും സംഭാവന ചെയ്യാൻ കഴിയും

  • Post category:news
  • Reading time:1 min read
You are currently viewing സീഡ് ബോംബിഗ് എന്നത് ബോംബ്‌ ഇടുന്നതല്ല; ലളിതമായ ഈ പ്രവൃത്തിയാൽ, ഓരോ സീസണിലും നമ്മുടെ ലോകത്തിന് ഒരു വൃക്ഷമെങ്കിലും സംഭാവന ചെയ്യാൻ കഴിയും

സീഡ് ബോംബിഗ് എന്നാല്‍ ഒരു യുദ്ധം ചെയ്യല്‍ അല്ല, അതിനെപറ്റി കൂടുതല്‍ അറിയാം. നാട്ടു മാമ്പഴങ്ങൾ, മാങ്ങ, ഡൂറിയൻ, റംബൂട്ടൻസ്, ലംഗ്സറ്റ്, ഡുകു, മാൻഗോസ്റ്റീൻ, ചക്ക , കുരു മുളപ്പിക്കാവുന്ന പഴങ്ങൾ ഉടൻ മാർക്കറ്റിൽ സുലഭമാവും. നമ്മൾ എല്ലാവരും ഇതിൻറെ കുരു വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കാനാണ് സാധ്യത, എന്നാൽ അവയെ കഴുകി ഉണക്കി പഴയ പത്രത്തിൽ പായ്ക്ക് ചെയ്യുക, നിങ്ങളുടെ കാറിൽ അല്ലെങ്കിൽ ബാഗിൽ സൂക്ഷിക്കുക.

എങ്ങോട്ട് പോകുമ്പോഴും യാത്രചെയ്യുമ്പോഴും, ഒരു തുറന്ന തരിശു ഭൂമി കാണുമ്പോഴെല്ലാം, അത് ഒരു ഗ്രാമത്തിലെ റോഡിലായിരിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് ഇത് ഉപേക്ഷിക്കുക. വരാൻ പോകുന്ന മൺസൂൺ കാലങ്ങളിൽ ഇത് എളുപ്പത്തിൽ മുളച്ചു വരും.

ഈ ലളിതമായ പ്രവൃത്തിയാൽ, നമുക്ക് ഓരോ സീസണിലും നമ്മുടെ ലോകത്തിന് ഒരു വൃക്ഷമെങ്കിലും സംഭാവന ചെയ്യാൻ കഴിയുമെങ്കിൽ, ഈ ലോകത്തിന് ഹരിതനിക്ഷേപം എന്ന ആശയം വിജയിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി തായ് പവർ ഗവൺമെന്റ് എല്ലാ പൗരന്മാർക്കും ഇത് പ്രചരിപ്പിക്കുകയാണ്.
അവരുടെ മറ്റു പല ജില്ല ഓഫീസർമാരും ഈ പ്രചാരണത്തെ വളരെയേറെ മുന്നോട്ടു നയിക്കുകയാണ്. അത് വളരെ വിജയകരമായിരുന്നു. ഇതുമൂലം വനത്തിലെ ഫലവൃക്ഷങ്ങളുടെ എണ്ണം തായ് ലാന്റിലെ വടക്കൻ ജില്ലകളിൽ പല അവസരങ്ങളിലും വർദ്ധിച്ചിട്ടുണ്ട്.

0Shares