സി.പി.ഐക്കാര്‍ പരാമവധി ഉപദ്രവിച്ചു; മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോട്: പി.വി അന്‍വര്‍ എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.ഐക്കാര്‍ പരാമവധി ഉപദ്രവിച്ചു; മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോട്: പി.വി അന്‍വര്‍ എം.എല്‍.എ

കോഴിക്കോട്: മലപ്പുറം ജില്ലയിലെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്ന് നിലമ്പൂര്‍ എം.എല്‍.എയും പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി.വി അന്‍വര്‍. സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും തന്‍റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്നും അന്‍വര്‍ മീഡിയാവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

‘മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ല. മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണ്. തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്’ പി.വി അന്‍വര്‍ പറഞ്ഞു. അതേസമയം, പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃത്താല, തവനൂര്‍, പൊന്നാനിനിയോജക മണ്ഡലങ്ങളാണവ. പൊന്നാനിയില്‍ 11000 വോട്ടിന്‍റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. തവനൂരില്‍ 5000 വോട്ടും ത്യത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. നാല് നിയോജക മണ്ഡലങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരൂരങ്ങാടിയില്‍ ഇ.ടിക്ക് 22000 വോട്ടാണ് സി.പി.എം പ്രതീക്ഷിക്കുന്ന ലീഡ്. കോട്ടക്കലില്‍ 15000, തിരൂരില്‍ 12000, താനൂരില്‍ 6000 വോട്ടിന്‍റെ ലീഡും ഇ.ടിക്കുണ്ടാകുമെന്നാണ് കണക്ക്.

0Shares