സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം

കോഴിക്കോട്/ മലപ്പുറം: സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ നിലമ്പൂരില്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവര്‍ക്കാണ് സമ്മേളനം അനുശോചനം രേഖപ്പെടുത്തിയത്.

നിലമ്പൂരില്‍ പോലീസ് വെടിവച്ചുകൊന്ന  കുപ്പു ദേവരാജ്, സ:അജിത (കാവേരി) എന്നിവരുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാണാന്‍ ആറ് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാത്രമാണ് പോലീസ് അനുവദിച്ചത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം 7 മണി കഴിഞ്ഞാണ് ഇതിനായി മോര്‍ച്ചറിയിലേക്ക് കയറ്റിയത്.

0Shares