സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ

  • Post category:news
  • Reading time:1 min read
You are currently viewing സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന്​ കാട്ടി പീഡനത്തിനിരയായ കന്യാസ്​ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിന്​ പോലീസ്​ സമന്‍സ്​ അയച്ചു. നവംബര്‍ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്നു കാണിച്ചു കുറവിലങ്ങാട് പോലീസ് ജലന്ധറിലെത്തി സമന്‍സ് നേരിട്ട് കൈമാറുകയായിരുന്നു.

ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കല്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരയാക്കപ്പെട്ട കന്യാസ്​ത്രീ ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും​ പരാതി നല്‍കിയിരുന്നു. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുന്നു. ഇരയായ തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായും കന്യാസ്​ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ വീണ്ടും ഇരയെ സമൂഹമാധ്യമത്തില്‍ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കുന്നുവെന്നാണ്​ പരാതി. അതേസമയം ഫ്രാങ്കോ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെല്ലാം അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണവും ശക്തമാണ്.

0Shares