സഹോദരിമാരുടെ തൂങ്ങി മരണം: ബന്ധുവടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing സഹോദരിമാരുടെ തൂങ്ങി മരണം: ബന്ധുവടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍.

പാലക്കാട്: രണ്ട് മാസത്തിനിടെ സഹോദരികള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂത്ത കുട്ടിയെ ബന്ധു നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ ഇവരുടെ ബന്ധുവടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ രണ്ടു പേരും ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പല്ലെങ്കിലും അതിനു മുമ്പ് പല തവണ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

കഴിഞ്ഞ ജനുവരി 11നാണ് വാളയാറിലെ ഷാജിയുടെയും ഭാഗ്യവതിയുടെയും 13 വയസ്സുള്ള മൂത്ത മകളെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിനുള്ളില്‍ ഇളയവളായ ഒമ്പതു വയസ്സുകാരി ശരണ്യയെയും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന വാദം നാട്ടുകാര്‍ തള്ളിയതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

0Shares