സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പതിനൊന്നാമത് പ്രസിഡന്റായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. എ.പി കുമരംപുത്തൂര്‍ മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

ട്രഷററായി സി.കെ.എം സ്വാദിഖ് മുസ്ലിയാരെയും വൈസ് പ്രസിഡന്റായി ജബ്ബാര്‍ മുസ്ലിയാരെയും, ജോ. സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെയും തെരഞ്ഞെടുത്തു. പാണ്ടിക്കാട് കൊടശ്ശേരി, കോട്ടക്കല്‍, കൂരിയാട്, വാളക്കുളം, പുതുപ്പറമ്പ്, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം എന്നിവിടങ്ങളില്‍ ജിഫ്രിമുത്തുക്കോയ തങ്ങള്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

0Shares