കൊച്ചി: കേരളത്തില്‍ വീണ്ടും ചുംബന സമരത്തിനു അരങ്ങൊരുങ്ങുന്നു. മറൈന്‍ഡ്രൈവിലെ ശിവസേനയുടെ ഗുണ്ടായിസമാണ് വീണ്ടും ചുംബന സമരത്തിനു കാരണമാകുന്നത്. മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ-യുവാക്കളെ ഇന്നലെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട് അടിച്ചോടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലൗ’ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

വൈകിട്ട് നാലുമണിക്കാണ് കിസ് ഓഫ് ലൗ. ഒരിടവേളയ്ക്കുശേഷം വീണ്ടും കിസ് ഓഫ് ലൗ കൂട്ടായ്മ സജീവമാകുന്നെന്ന പ്രത്യേകതയും ഇതിനുണ്ടാകും.
അന്ന് ചുംബന സമരത്തെ ശക്തമായി എതിര്‍ത്ത പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. സമരത്തെ പോലിസ് അടിച്ചൊതുക്കുമോ എന്നാണ് അറിയാനുള്ളത്. പോലീസിന്റെ കൂടി ഒത്താശയോടെ നടന്ന സദാചാര ഗുണ്ടായിസത്തിനാണ് ഇന്നലെ മറൈന്‍ഡ്രൈവ് വേദിയായതെന്ന് കിസ് ഓഫ് ലൗ സംഘാടകര്‍ ആരോപിച്ചിരുന്നു.