സതി എഴുതുക മാത്രമല്ല; അഭിനയിക്കുകയും ചെയ്യും…

  • Post category:news
  • Reading time:1 min read
You are currently viewing സതി എഴുതുക മാത്രമല്ല; അഭിനയിക്കുകയും ചെയ്യും…

കാസര്‍കോട്: ജീവിതം വിധിയുടെ കൈകളില്‍ കുരുങ്ങി ചിറകറ്റ പക്ഷിയെ പോല്‍ തളര്‍ന്നു പോകാതെ അത്മവിശ്വാസത്തിലൂടെ തനിക്കും ഈ ലോകത്തില്‍ മുന്നേറാനാകുമെന്ന തെളിയിച്ചു കൊണ്ടിരിക്കുന്ന സതി കൊടക്കാട് എഴുതി അഭിനയിച്ച കുഞ്ഞോളങ്ങള്‍ പുറത്തിറങ്ങി. കുട്ടിക്കാലത്തുതന്നെ രോഗം ബാധിച്ച് നടക്കാന്‍പോലുമാകാത്ത അവസ്ഥയിലായിരുന്നു സതി. അധ്യാപകനായ പിതാവ് എത്തിച്ചുനല്‍കിയ പുസ്തകം വായിച്ചാണ് സതി കവിത എഴുതി തുടങ്ങിയത്.ഇതിനകം തന്നെ മൂവ്വായിരത്തോളം പുസ്തകങ്ങള്‍ വായിച്ചു. ഗുളകന്‍ വരച്ച ചിത്രങ്ങള്‍ എന്ന കഥാസമാഹാരം പുറത്തിറക്കിയിരുന്നു. കുഞ്ഞോളങ്ങള്‍ എന്ന കവിതയ്ക്ക് ദൃശ്യഭാഷ ഒരുക്കിയത് ജയന്‍ ചെറുവത്തൂരാണ്. ബാബുപ്രസാദ് സംഗീതവും. വീഡിയോ ആല്‍ബത്തിന്റെ സിഡി പ്രകാശനം പ്രശസ്ത സിനിമാ താരം നെടുമുടി വേണു നിര്‍വഹിച്ചു. നിര്‍മാതാവും ഹോറിസണ്‍ ഇന്റര്‍നാഷണല്‍ മാനേജിങ്ങ് ഡയറക്ടറുമായ മൊട്ടമ്മല്‍ രാജന്‍ സി.ഡി ഏറ്റുവാങ്ങി. ശ്രീജിത്ത് പി.വി, രാഹുല്‍ രാജ്, കൃഷ്ണ കുമാര്‍, ഉപേഷ് ചീമേനി , ജയന്‍ ചെറുവത്തൂര്‍, എം.വി സുരേന്ദ്രന്‍, വസന്തന്‍ വര്‍ണ്ണന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0Shares