സഞ്ജയ് ദത്തിന്റെ ജീവിത കഥയില്‍ റണ്‍ബീറിന്റെ അമ്മയായി മനീഷ കൊയ്‌രാള.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing സഞ്ജയ് ദത്തിന്റെ ജീവിത കഥയില്‍ റണ്‍ബീറിന്റെ അമ്മയായി മനീഷ കൊയ്‌രാള.

മുംബൈ: ഇന്ത്യന്‍ സിനിമയുടെ നീലക്കണ്ണുകളുള്ള താരസുന്ദരി മനീഷ കൊയ്‌രാള സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിന്റെ അമ്മ വേഷത്തിലെത്തുന്നു. ആദ്യമായി മനീഷ അമ്മ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിക്കുന്നത്.

എന്റെ തലമുറയില്‍ സഞ്ജയുടെ അത്രയും ഏതു കഥാപാത്രത്തെയും യഥാര്‍ഥ അഭിനിവേശം ഉള്‍കൊള്ളാന്‍ കഴിയുന്ന മറ്റൊരു നടന്‍ ഇല്ലെന്നും മനീഷ പറഞ്ഞു. രണ്‍ബീറിന്റെ കൂടെ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും ഒടുവില്‍ അതിനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും മനീഷ വ്യക്തമാക്കി.

0Shares