ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോന്‍ജ ഗ്രാമമാണ് സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടി രൂപയുടെ വികസന പദ്ധതികള്‍ ഗ്രാമത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ സ്‌കൂള്‍, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകള്‍ തുടങ്ങിയവ പുതിയതായി ഗ്രാമത്തില്‍ നിര്‍മ്മിച്ച് ഒരു മാതൃക ഗ്രാമമായി വാര്‍ത്തെടുക്കുവാനാണ് സച്ചിന്റെ ഉദ്ദേശ്യം. ഈ അടുത്തനാള്‍ തന്നെ സച്ചിന്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിനടുത്തുള്ള പുട്ടമരാജുവാരി കന്‍ന്ത്രിക്ക ഗ്രാമം ദത്തെടുത്തിരുന്നു.