തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര.
കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. സാമൂഹ്യ പ്രവര്‍ത്തക ദയാബായി ദുരിതബാധിതർക്കൊപ്പം പട്ടിണി സമരത്തിൽ കൂടെയുണ്ട്. സങ്കടയാത്ര ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഓഫീസ് ഇടപെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. വ്യക്തമായ ഉറപ്പില്ലാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് സമരക്കാരുടെ നിലപാട്.
സങ്കടയാത്ര ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഓഫീസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ