കാസര്‍കോട്: തിരുവന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരപ്രദേശങ്ങളില്‍ ഇന്ന് വന്‍ തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും കിഴക്ക് ദിശയില്‍ നിന്നും 45 -55 കി.മീ. വേഗതയില്‍ ശക്തമായ കാറ്റടിക്കാനും തിരമാലകള്‍ 2.5 മീറ്റര്‍ മുതല്‍ 2.6 മീറ്റര്‍ വരെ ഉയരാനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിപ്പില്‍ പറയുന്നു.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് മല്‍സ്യബന്ധനത്തിന് പോകരുതെന്നും ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ടരമീറ്റര്‍ ഉയരമുള്ള കൂറ്റന്‍ തിരമാലകളുണ്ടാകമെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്