സംയുക്ത വര്‍മ്മ ഇനി അഭിനയ രംഗത്തേക്ക് മടങ്ങി വരുമോ? ബിജു മേനോന്‍ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing സംയുക്ത വര്‍മ്മ ഇനി അഭിനയ രംഗത്തേക്ക് മടങ്ങി വരുമോ? ബിജു മേനോന്‍ പറയുന്നു

മഞ്ജുവാര്യരും സംവൃതയുമൊക്കെ സിനിമയിലേക്ക് വീണ്ടും എത്തിയപ്പോള്‍ മലയാളികള്‍ ഒരുപാട് തവണ ചോദിച്ച ചോദ്യമാണ് സംയുക്ത വര്‍മ്മ ഇനി അഭിനയിക്കുമോ എന്ന്. ബിജു മേനോന്‍ അഭിനയത്തിലേക്ക് വിടാത്തതാണോ എന്ന കാരണവും ചോദിക്കുകയുണ്ടായി. ഈ ചോദ്യങ്ങള്‍ പലരില്‍ നിന്നും താന്‍ കേള്‍ക്കുന്നുണ്ടെന്ന് ബിജു തന്നെ പറയുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ബിജു മേനോന്‍ പറയുന്നു.

സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവുമുണ്ട്. സിനിമയില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള തീരുമാനം സംയുക്തയ്ക്കുണ്ട്. ഞാനൊരിക്കലും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ അവള്‍ക്ക് താത്പര്യമില്ല.

ഞങ്ങള്‍ക്ക് ഒരു മോനുണ്ട്. അവന്‍റെ കാര്യങ്ങള്‍ നോക്കുന്നതിലാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്രം അവള്‍ക്കുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു. സിനിമ അറിയാത്ത ഭാര്യയായിരുന്നെങ്കില്‍ പലരും ബോധ്യപ്പെടുത്താന്‍ വിഷമമുണ്ടാകും.

ഇവിടെ അങ്ങനെയുള്ള പ്രശ്‌നമല്ല. തന്‍റെ അഭിനയം ബോറാണെന്ന് സംയുക്ത പറഞ്ഞിട്ടുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആ പേരുകള്‍ പറഞ്ഞാല്‍ മറ്റു പലര്‍ക്കും വിഷമമാകുമെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

0Shares