സംഗീത യാത്രക്ക് സ്വീകരണം നൽകി..

  • Post category:news
  • Reading time:1 min read
You are currently viewing സംഗീത യാത്രക്ക് സ്വീകരണം നൽകി..

മുള്ളേരിയ/ കാസറഗോഡ് : റോഡ് സുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ട്രാക്ക് കാസർകോട്, കാസറഗോഡ് ലയൺസ്‌ ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച വെള്ളിക്കോത്ത് വിഷ്ണു ഭട്ട് നയിക്കുന്ന ‘പാട്ടിലാക്കാം സുരക്ഷ’ സംഗീത യാത്രക്ക് മുള്ളേരിയ ലയൺസ്‌ ക്ളബ്ബ് സ്വീകരണം നൽകി.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി. വൈകുണ്ഠൻ അധ്യക്ഷത വഹിച്ചു. ആദൂർ സി.ഐ. പ്രേം സദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദൻ നമ്പ്യാർ മുഖ്യാതിഥി ആയിരുന്നു. എം.വി.ഐ.എം വിജയൻ, എ.എം.വി.ഐ.പ്രദീപ് കുമാർ, കെ.ഗിരീഷ്, പി.വി.പ്രശോഭ്, ജാഥ ക്യാപ്റ്റനും കാസർകോട് ലയൺസ്‌ ക്ലബ്ബ് പ്രസിഡണ്ടുമായ വി.വേണുഗോപാലൻ, മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം എന്നിവർ സംസാരിച്ചു.

0Shares