
പെർള(കാസർകോട്): എന്മകജെ പഞ്ചായത്തില്‍ 2014-2015 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഷെട്ടിവയല്‍ എസ്.സി കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. എന്മകജെ പഞ്ചായത്ത് പ്രസിഡണ്ട് വൈ.ശാരദ അധ്യക്ഷയായി.

വൈസ് പ്രസിഡണ്ട് സിദ്ധിഖ്, പഞ്ചായത്ത് മെമ്പര്‍മാരായ ആയിഷ, ഹനീഫ, സിദ്ധിഖ്, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കര്‍റൈ, പട്ടികജാതി ജില്ലാ ഉപദേശക സമിതി അംഗം സദാനന്ദ ഷേണി എന്നിവര്‍ പങ്കെടുത്തു. ഉദയകുമാരി സ്വാഗതവും ശശിധരന് നന്ദിയും പറഞ്ഞു.
