ഷാര്‍ജയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; മലയാളികളടക്കമുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഷാര്‍ജയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; മലയാളികളടക്കമുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ചു.

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. 16 നിലകളുള്ള കെട്ടിടത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് അടക്കം രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഷാര്‍ജ അജ്മന്‍ പാതയിലെ കെട്ടിടത്തിലായിരുന്നു അഗ്നിബാധ ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സമീപ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. കനത്ത പുക പ്രദേശത്ത് പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിച്ചു.

ഷരിയ സിവില്‍ ഡിഫന്‍ഡസിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം സിവില്‍ ഡിഫന്‍സ് വിച്ഛേദിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അവധി ദിവസമായിരുന്നതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ പലരും പുറത്തുപോയിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കെട്ടിടത്തിലെ മറ്റ് നിലകളില്‍ നിറയെ മലയാളികളാണ് താമസിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശം ഷാര്‍ജാ പോലീസിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴും ഉള്ളത്.

 

0Shares