Categories
Kerala news

വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം; പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഇ.ഡി അന്വേഷണം

പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ അഴിമതികള്‍

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ എൻഫോഴ്സ്മെണ്ട് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയും വിവര ശേഖരണവുമായി രംഗത്തെത്തിയത്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം നടത്തിയിട്ടുണ്ടെയെന്ന് ഇ.ഡി പരിശോധിക്കും. ഇ.ഡി കൊച്ചി യൂണിറ്റാണ് അന്വേഷണം ഇക്കാര്യം പരിശോധിക്കുന്നത്.

2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിശദാംശങ്ങൾ ഇ.ഡി ശേഖരിച്ചുതുടങ്ങി.

പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശൻ്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിൻ്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ ഇ.ഡി അന്വേഷിക്കും. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പല അഴിമതികള്‍ നടത്തിയെന്നാണ് പരാതി.

പ്രതിപക്ഷ നേതാവിനെതിരായ പരാതിയില്‍ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിൻ്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെയാണോ ഈ പദ്ധതി നടപ്പാക്കിയതെന്ന കാര്യമാണ് പ്രധാനമായും വിജിലന്‍സ് അന്വേഷിക്കുന്നത്.

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട്‌ വിജിലൻസ്‌ സംഘം സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി അധികൃതർക്ക്‌ കത്ത്‌ നൽകും. ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റിയിൽ നേരത്തേ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്ഥൻ്റെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ്‌ രേഖപ്പെടുത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest