ഷാജി വാഹനമോടിക്കുമ്പോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികൾ; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഷാജി വാഹനമോടിക്കുമ്പോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികൾ; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കൽപ്പറ്റയിൽ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. നിയമലംഘനം ചൂണ്ടിക്കാണിച്ച്‌ വയനാട് സ്വദേശി എം. ഷാജി എന്നയാളുടെ ലൈസന്‍സ് അഞ്ച് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വാഹനമോടിക്കുന്നതിനിടെ ​​ഗിയര്‍ മാറാന്‍ പിന്നിലിരിക്കുന്ന പെണ്‍കുട്ടികളെ അനുവദിക്കുന്ന ​വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളാണ്. ഇതിന്‍റെ ​വീഡിയോ സോഷ്യല്‍‌ മീഡിയയില്‍ വ്യാപകമായാണ് പ്രചരിച്ചത്. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി. വീഡിയോക്ക് പിന്നാലെ ഷാജിക്ക് നോട്ടീസ് അയച്ചെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ആര്‍.ടി.ഒ അറിയിച്ചു.

0Shares