ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യോളി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളായിരുന്ന കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ (72)അന്തരിച്ചു. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് പയ്യോളി-പേരാമ്പ്ര റോഡ് നെല്ലേരി മാണിക്കോട്ട് സ്റ്റോപ്പിനടുത്തുള്ള വീട്ടുവളപ്പില്‍ നടക്കും. ദീര്‍ഘകാലത്തെ അധ്യാപക ജീവിതത്തിനു ശേഷം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എ.ഇ.ഒ ആയാണ് വിരമിച്ചത്. രസതന്ത്രാധ്യാപകന്‍, പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച കൊടക്കാട് ശ്രീധരന്‍ കൊടക്കാട് മാഷ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന അദ്ദേഹം നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഡോ കെ ജി അടിയോടി, എം അച്യുതന്‍, ആര്‍ വി ജി മേനോന്‍, പാപ്പൂട്ടി എന്നിവര്‍ക്കൊപ്പം ശാസ്ത്രസാഹിത്യപരിഷത്ത് കെട്ടിപ്പടുക്കുന്നതിലും അതിന്റെ വളര്‍ച്ചയിലും നിസ്തുല സംഭാവന നല്‍കിയ ശ്രീധരന്‍ മാഷ് 98 മുതല്‍ 2001 വരെ പയ്യോളി ഗവ ഹൈസ്‌ക്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ പ്രേമ. നിബേഷ് (ആസ്‌ട്രേലിയ,) ശ്രീമേഷ് (സൗദി അറേബ്യ.)ശ്രീലത(ബംഗളൂരു) എന്നിവര്‍ മക്കളാണ്. മരുമക്കള്‍ നീതു, മീര,രാജീവന്‍.

0Shares