കാസര്‍കോട്: ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു കോട്ടംവരാത്ത വിധി ഉണ്ടാകുന്നതിനായി കാസര്‍കോട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ശബരിമല ശ്രീ അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി 11 സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ഭാഗമായി നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രത്തിലും യജ്ഞം നടന്നു.
നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം പ്രസിഡന്റ് ഗണപതി കോട്ടക്കണി, ക്ഷേത്രം ഗുരുസ്വാമി ഗോപാല ഗുരുസ്വാമി, ധര്‍മ്മ ശാസ്താ സംഘം കാസര്‍കോട് മുതിര്‍ന്ന ഗുരുസ്വാമി രാമഗുരുസ്വാമി, രവീശതന്ത്രി കുണ്ടാര്‍, അയ്യപ്പ സേവാ സമാജം ജില്ലാ രക്ഷാധികാരികളായ രാംദാസ് വാഴുന്നവര്‍, ശശിധര ഷെട്ടി, മോനപ്പ ഗുരുസ്വാമി, ദിനേശ് മഠപ്പുര, എ സി മുരളീധരന്, ലക്ഷ്മണന് ചീമേനി സംബന്ധിച്ചു.
ശബരിമലയിലെ സ്ത്രീ പ്രവേശനം; കാസര്‍കോട്ട് അയ്യപ്പ സേവാസമാജത്തിൻ്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടത്തി