ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ദര്‍ശനത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്തത് 800 യുവതികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ദര്‍ശനത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്തത് 800 യുവതികള്‍

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് സീസണില്‍ ദര്‍ശനം നടത്താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞതായി റിപ്പോര്‍ട്ട്. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍.ആന്ധ്രപ്രദേശില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ വരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍ നിന്നും കോല്‍ക്കത്തയില്‍ നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്.

0Shares