പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍. പൊലീസ് പോര്‍ട്ടലില്‍ 10 മുതല്‍ 50 വരെ വയസ്സിനിടയിലുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷം പേരാണ് ഇതുവരെ തീര്‍ത്ഥാടനം ബുക്ക് ചെയ്തത്. അതേസമയം ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുകയാണ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കും. ചൊവ്വാഴ്ച യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കും.
കോടതിയില്‍ മനു അഭിഷേക് സിങ്വിക്ക് പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കും.
കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന് ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്ന് പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു. യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതില്‍ നേരിട്ട വൈഷമ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ശബരിമലയിലെ തല്‍സ്ഥിതി റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകരുമായി കമ്മീഷണര്‍ എന്‍.വാസു നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.
ശബരിമല തീര്‍ത്ഥാടനം; 550 യുവതികള്‍ പേര് രജിസ്റ്റര്‍ ചെയ്തതായി പോലിസ്