ശബരിമല: ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മൻചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല: ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മൻചാണ്ടി

ശബരിമലയിൽ ആരാധനാകാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കിൽ സർക്കാർ നിലവിലെ സത്യവാങ് മൂലം പിൻവലിക്കണമെന്ന് ഉമ്മൻചാണ്ടി. ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണമെന്നതാണ് ആവശ്യമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

‘ശബരിമലയിൽ ആരാധനാകാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് സഹായകരമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഇപ്പോൾ ഉണ്ടായത്. വിശ്വാസികളുടെ വികാരമെന്താണെന്ന് എല്ലാവരും മനസിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സത്യവാങ് മൂലം പിൻവലിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസ് പുനസംഘടനയിൽ ആശയക്കുഴപ്പമില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എല്ലാവർക്കും സ്വീകാര്യനാണെന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പുകൾക്ക് കുട പിടിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

0Shares