വ്യാപാരികളുടെ റിലേ സത്യാഗ്രഹം തുടരുന്നു; സമരത്തിന് പിന്തുണയുമായി സംസ്ഥാന വനിതാ നേതാക്കളും

  • Post category:news
  • Reading time:1 min read
You are currently viewing വ്യാപാരികളുടെ റിലേ സത്യാഗ്രഹം തുടരുന്നു; സമരത്തിന് പിന്തുണയുമായി സംസ്ഥാന വനിതാ നേതാക്കളും

കാസർകോട്: ദേശിയ പാത സ്ഥലമേറ്റടുക്കലുമായി ബന്ധപ്പെട്ട് കട നഷ്ട്ടപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് കളക്ടറേറ്റ് പടിക്കൽ നടത്തുന്ന റിലേ സത്യാഗ്രഹം തുടരുന്നു. തികളാഴ്ച്ച നടന്ന സമരം വനിതാവിങ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.

വ്യാപാരികളുടെ നേതൃത്വത്തിൽ തുടങ്ങിയ ആക്ഷൻ കമ്മിറ്റിയാണ് സമരത്തിന് ചുക്കാൻ പിടിക്കുന്നത്. സമരത്തിൽ വനിതകളടക്കം നിരവധിപേർ പങ്കെടുക്കുകയാണ്. കട നഷ്ട്ടപ്പെടുന്ന ദേശീയ പാതയോരങ്ങളിലെ വ്യാപാരികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ് വ്യാപാരികളുടെ ഈ സമരം. സത്യാഗ്രഹ സമരത്തിന് മുന്നോടിയായി വ്യാപാരികൾ കാസർകോട് നുള്ളിപാടിയിലുള്ള ദേശീയപാതാ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫെബ്രുവരി 20 ന്  സത്യാഗ്രഹ സമരം ആരംഭിച്ചത്.

0Shares