കാഞ്ഞങ്ങാട്: ആയുര്‍വേദ ചികില്‍സാ രംഗത്തും ഔഷധ നിര്‍മാണ രംഗത്തും ഉന്നതനിലവാരം പുലര്‍ത്തുന്നതും സീനിയര്‍ വനിതാ ഡോക്ടറുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനമാണ് ഓജസ് ആയുര്‍വേദ ഫാര്‍മസി. രോഗത്തെ മാത്രം ചികില്‍സിക്കുന്ന സമ്പ്രദായങ്ങളേക്കാളുപരി, ഓരോ വ്യക്തികളുടെയും ശാരീരികവും മാനസികവുമായ ഘടനയും മനസിലാക്കി രോഗാവസ്ഥയ്ക്ക് പ്രാധാന്യം നല്‍കുന്നു.
ലളിതവും ഫലപ്രദവുമായ ആയുര്‍വേദ- ആരോഗ്യ സംരക്ഷണ ചികിത്സയ്ക്കും തേപ്പ്, കിഴി, ഇലക്കിഴി, പിഴിച്ചില്‍, വസ്തി, നസ്യം, ഞവരക്കിഴി, പൊടിക്കിഴി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സാവിധികളും ആധുനിക സൗകര്യങ്ങളോടു കൂടി, ഡോക്ടറുടെ സാന്നിധ്യത്തില്‍ വിദഗ്ധരായ പഞ്ചകര്‍മ തെറാപ്പിസ്റ്റുകളുടെ സേവനവും ക്ലിനിക്കില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും ഉണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയും പ്രസവാനന്തര ശുശ്രുഷയ്ക്കുള്ള പ്രത്യേക മരുന്നുകളും അങ്ങാടി മരുന്നുകളും ഇവിടെ ലഭ്യമാണ്.
കര്‍ക്കിടക മാസത്തെ സുഖചികിത്സയും ഔഷധ കഞ്ഞികൂട്ടും മരുന്നുകളും ഓജസില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാഞ്ഞങ്ങാട്ടെ ഓജസ് ക്ലിനിക്കില്‍ പ്രധിവിധി ലഭ്യമാണ്. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പഞ്ചകര്‍മ്മ തെറാപ്പി ലഭ്യമാണ്. കണ്‍സള്‍ട്ടേഷന്‍ നേരിട്ടോ, വാട്സ് ആപ്പ്, ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കണ്‍സള്‍ട്ടേഷന്‍ ഫീസ് ഈടാക്കുന്നതല്ല.
ഡോ.വസന്ത മുരുകേഷ് ബി.എ.എം.എസ് (രജി.നം. 5823), ഓജസ് ആയുര്‍വേദ ഫാര്‍മസി, ബെസ്റ്റോ സെന്റര്‍, ബിഹൈന്റ് ബസ് സ്റ്റാന്‍ഡ്, കോട്ടച്ചേരി, കാഞ്ഞങ്ങാട്- 671 315, ബുക്കിങ് നമ്പര്‍: 04672 203944, വാട്സ് ആപ്പ്: 9446514957.
വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും വിട; ആയുരാരോഗ്യത്തിന് ഓജസ് പ്രധാനം ചെയ്യുന്നത് ആയുര്‍വേദ ചികിത്സയും പഞ്ചകര്‍മ്മ തെറാപ്പിയും