തൃക്കരിപ്പൂര്‍: വീട്ടിലെ പൂജാ മുറിയില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സൈനികനെതിരെ പോലീസ് കേസെടുത്തു. ഉദിനൂര്‍ തടിയന്‍ കൊവ്വലില്‍ താമസിക്കുന്ന എന്‍. രാഹുലിനെതിരെ (24)യാണ് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തടിയന്‍ കൊവ്വലിലെ സി. തമ്പായിയുടെ വീട്ടിലെ പൂജാ മുറിയില്‍ സൂക്ഷിച്ച ഒന്നേ മുക്കാല്‍ പവന്റെ മാലയും ഒരു പവന്‍ തൂക്കമുള്ള വളയുമാണ് കവര്‍ച്ച ചെയ്തത്.
മെയ് 12നാണ് സംഭവം നടന്നത്. മോഷണം പോയ സ്വര്‍ണാഭരണം ഒരു ജ്വല്ലറിയില്‍ വില്‍പന നടത്തിയതായി കണ്ടെത്തി. ജമ്മു കാശ്മീരില്‍ സൈനികനാണ് രാഹുല്‍. അതിനിടേ കേസൊതുക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(30.05.2018)
ഇന്നത്തെ ചോദ്യം
11. വയനാട് ചുരം ഏത് ജില്ലയിലാണ്?
A). വയനാട്
B). കണ്ണൂര്‍
C). മലപ്പുറം
D). കോഴിക്കോട്
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (29.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ലീലാകുമാരിയമ്മ
വിജയി: രജീഷ് കുളങ്ങര, പയ്യന്നൂര്‍.