വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി; ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങൾ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി

  • Post category:news
  • Reading time:1 min read
You are currently viewing വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി; ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങൾ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി

വയനാട് / കോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം വയനാട് കാക്കവയൽ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്.

മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവാജി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെയാണ് അച്ഛൻ ശിവജി തന്‍റെ മകളെ കാണാനില്ലെന്ന് കാണിച്ച ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടത്. ഇത് നിരവധി പേര്‍ ഷെയർ ചെയ്തതോടെ വിഷ്ണുപ്രിയയെ കണ്ടെത്താൻ സഹായകരമായതായും പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങൾ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി അറിയികുന്നതായും ശിവാജി പറഞ്ഞു.

0Shares