വിന്‍ടെച്ച് ഇൻ്റെര്‍നാഷണൽ സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing വിന്‍ടെച്ച് ഇൻ്റെര്‍നാഷണൽ സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു

മാന്യ(കാസർകോട്): വിന്‍ടെച്ച് ഇൻ്റെര്‍നാഷണൽ സ്കൂളിൽ യു.കെ.ജി പഠനം പൂർത്തിയാക്കി ഒന്നാം തരത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളെ ഗ്രാജുയേഷൻ സെറിമണി പരിപാടിയിലൂടെ അഭിനന്ദിച്ചാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

സ്കൂൾ എം.ഡി ഹനീഫ് അരമന, സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ പി.ടി.എ ഭാരവാഹികൾ പ്രൻസിപ്പൽ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് കൈമാറി. ചടങ്ങിൽ എൽ.കെ.ജി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. രക്ഷിതാക്കളടക്കം നിരവധി പേര് ചടങ്ങിനെത്തിയിരുന്നു. 2018-2019 വർഷത്തെ അധ്യയനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് രണ്ടുമാസത്തെ വേനലവധി നൽകി.

0Shares