ഉദുമ: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് കഞ്ചാവ് നല്‍കിയ നല്‍കിയ സംഭവത്തിലെ പ്രതിയായ യുവാവിനെ കോടതി റിമാന്റുചെയ്തു. എരോല്‍ ഇ.പി.ഹൗസിലെ മൂസയുടെ മകന്‍ പി.എം സാന്‍ഫര്‍ (20) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാര്‍ ആണ് ഉദുമയില്‍ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
നിനക്ക് ഇനിയും വലിക്കണ്ടേ, കഞ്ചാവ് ഫ്രീയായി നല്‍കാമെന്നും കഞ്ചാവ് നിന്റെ കൂട്ടുകാര്‍ക്ക് വില്‍പന നടത്തി പണം എന്നെ ഏല്‍പ്പിച്ചാല്‍ മതിയെന്നും പറഞ്ഞാണ് വലിപ്പിക്കാന്‍ ശ്രമിച്ചത്. വലിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥി എതിര്‍ത്തതിനാല്‍ കവിളില്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഉദുമയിലും പരിസരങ്ങളിലും വ്യാപകമായി കഞ്ചാവ് വില്‍പ്പന നടന്നു വരികയാണ്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ഏജന്റുമാര്‍ കഞ്ചാവ് കച്ചവടം നടത്തുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
വിദ്യാര്‍ത്ഥിക്ക് നിര്‍ബന്ധിച്ചു കഞ്ചാവ് നല്‍കിയ യുവാവ് റിമാന്റില്‍