ചെന്നൈ: ചിയാന്‍ വിക്രമിന്റെ ഗൗതം മേനോന് ചിത്രമായ ‘ധ്രുവനച്ചത്തിര’ത്തിന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തിറങ്ങി. ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ഇതില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരമെത്തുന്നത്. ബിഗ് ബജറ്റിലാണ് ഈ സ്പൈ ത്രില്ലറായ സിനിമയൊരുക്കിയത്. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. 