വികെയർ മീത്തൽ മാങ്ങാട് 2019-20 ഗവേണിംഗ് ബോഡി നിലവിൽ വന്നു

  • Post category:local news
  • Reading time:2 mins read
You are currently viewing വികെയർ മീത്തൽ മാങ്ങാട് 2019-20 ഗവേണിംഗ് ബോഡി നിലവിൽ വന്നു

മീത്തൽമാങ്ങാട്ka/ കാസര്‍കോട് : ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസോന്നമന മേഖലയിൽ പ്രവർത്തിച്ച് വരുന്ന വികെയർ മീത്തൽ മാങ്ങാടിന്‍റെ 2019-2020 വർഷത്തേക്കുള്ള ഗവേണിംഗ് ബോഡി നിലവിൽ വന്നു.
അഡ്മിനിസ്ട്രേഷൻ വിംഗ് പ്രസിഡൻറായി അബ്ദുൾ റഹ്മാൻ താമരക്കുഴിയെയും, ജനറൽ സെക്രട്ടറിയായി സീതി ഖാദറിനെയും,ട്രഷററായി ഷാഫി മൊട്ടയിലിനെയും വികെയർ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

രക്ഷാധികാരികളായി റഫീഖ് ഖത്തറിനെയും ഗഫൂർ ഉമ്മറിനെയും തിരഞ്ഞെടുത്തപ്പോൾ വർക്കിംഗ് പ്രസിഡണ്ടായി സാദിഖ് ബാവിക്കരയെയും വൈസ് പ്രസിഡൻറായി മജീദ് അജ്മാനെയും വർക്കിംഗ് സെക്രട്ടറിയായി ഹനീഫ് റസാഖ് ഖാസിമിനെയും ജോയിൻറ് സെക്രട്ടറിയായി മുഹമ്മദ് മൊയ്തീൻ സൈദാലി യെയും യോഗം തെരഞ്ഞെടുത്തു.

അതേപോലെ തന്നെ കമ്മിറ്റി അംഗങ്ങളായി മുഹമ്മദലി,സിദ്ദിഖ് ഖാദർ,ഫൈസൽ മൊട്ടയിൽ,തൗസീഫ് മുഹമ്മദ് എന്നിവരെയും മീഡിയ വിംഗ് അംഗങ്ങളായി എം.കെ.എം മീത്തല്‍ മാങ്ങാട് ,
സമീർ ലിയ എന്നിവരെയും തെരഞ്ഞെടുത്തു .

വികെയർ കൈതാങ്ങ്, വികെയർ എമർജൻസി കെയർ, വികെയർ മംഗല്യനിധി, വികെയർ ബൈത്തുൽ ഹയാൻ, വികെയർ എഡ്യുകെയർ, വികെയർ മെഡികെയർ, വികെയർ പബ്ലിക്ക് കെയർ, വികെയർ സേഫ് സോൺ തുടങ്ങിയ വിവിധ പദ്ധതികൾ നാല് വർഷത്തോളമായി വികെയർ മീത്തൽമാങ്ങാട് നടത്തി വരുന്നു.

നിര്‍ദ്ധനർക്കുള്ള വിവാഹ ധന സഹായ പദ്ധതിയായ ‘വികെയർ മംഗല്യ നിധി’ യിലൂടെ പതിനൊന്ന്‍
യുവതികൾക്ക് ഇതുവരെ സഹായമൊരുക്കി. ‘വികെയർ ബൈത്തുൽ ഹയാൻ’ പദ്ധതിയിലൂടെ ഒരു വീട് പൂർണ്ണമായും നിർമ്മിച്ചു നൽകുകയും, ഭാഗികമായി തകർന്ന മൂന്ന് വീടുകളുടെ പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്തു. ആശരണരിലേക്ക് റംസാൻ റിലീഫ് ഏകോപിപ്പിക്കുന്ന പദ്ധതിയായ ”വികെയർ കൈതാങ്ങ്” നാലാം വർഷം പൂർത്തിയായപ്പോൾ ഇരുനൂറിലേറെആളുകളുടെ കണ്ണീരൊപ്പലായി മാറി.

‘വികെയർ എമർജൻസി കെയർ’ പദ്ധതിയിലൂടെയുള്ള അടിയന്തിര ചികിത്സ സഹായം ഇരുപതോളം പേരിലെത്തിക്കാൻ വികെയർ പ്രവർത്തർക്ക് കഴിഞ്ഞു. സൗജന്യമായി കുടിവെള്ളത്തിനായി സ്ഥിരം സൗകര്യമൊരുക്കി കൊടുക്കുന്ന ‘വികെയർ വാട്ടർ കെയർ’ പദ്ധതിയിലൂടെ വിധവയും,അന്ധയുമായ നിർദ്ധന യുവതിയുടെ വീട്ടിലേക്ക് സ്ഥിരം കുടിവെള്ള സൗകര്യവും കൂളിക്കുന്ന താമരക്കുഴി അംഗൺവാടിയിലേക്കുള്ള കൂടിവെള്ള സജ്ജീകരണവും നിർവ്വഹിച്ചു.

നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, പഠനോപകരണ വിതരണം ചെയ്യൽ, ബാര വെൽഫയർ എൽ.പി സ്കൂൾ,മീത്തൽമാങ്ങാട് ദാറുൽ ഉലൂം ഹയർ സെക്കൻററി മദ്രസ്സ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പിന്തുണയായി പഠനവും,സർഗാത്മകതയും വളർത്താനുദ്ദേശിച്ചുള്ള പദ്ധതിയാണ് ‘വികെയർ എഡ്യുകെയർ’. അവാർഡുകൾ,മൊമൻറോകൾ, ബയോ ഡസ്റ്റ് ബിൻ മുതലായവ നൽകി വരുന്നു.
പൊതുജനങ്ങൾക്കായുടെ പൊതുവായ പദ്ധതികൾ മീത്തൽമാങ്ങാട് ,കൂളിക്കുന്ന് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘വികെയർ പബ്ളിക്ക് കെയർ’. തെരുവു വിളക്കുകൾ സ്ഥാപിക്കൽ, ഡ്രയിനേജ് നിർമ്മാണം, സൂചനാ ബോർഡുകൾ സ്ഥാപിക്കൽ, പ്രദേശത്തെ റോഡ് നിർമ്മാണ ഇടപെടലുകൾ എന്നിവ വികെയർ നടത്തി വരുന്നു.

കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരത്തിലെ വികെയർ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.ആഘോഷദിനങ്ങൾ വൃദ്ധസദനങ്ങളിലേയും,ജുവൈനൽ ഹോമിലേയും കൂട്ടികൾക്കൊപ്പം സഹായമെത്തിച്ചും, അവർക്കൊപ്പം ചിലവഴിച്ചും മാതൃകകാട്ടി. നവീനമായ രീതിയിൽ പ്രാദേശിക സുരക്ഷ മുൻനിർത്തി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘വികെയർ സേഫ് സോൺ’. പ്രദേശത്ത് സൂപ്രധാന സ്ഥലങ്ങളിൽ സുരക്ഷ കാമറകൾ സ്ഥാപിക്കൽ, ജാഗ്രത നിർദ്ദേശങ്ങൾ മുതലായവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നു.

രോഗികൾക്കുള്ള ഫോൾഡിംഗ് ഹോസ്പിറ്റൽ കട്ടിൽ, വീൽ ചെയർ, വാട്ടർ ബെഡ്, ഡയപർ, ഓട്ടോ മാറ്റിക് ബി.പി ചെക്കിംഗ് മെഷീൻ വിതരണം മുതലായവയും ‘വികെയർ മെഡികെയർ’ പദ്ധതിയിലൂടെ നടത്തി വരുന്നു.

0Shares