വികസനത്തിന് ഫണ്ടില്ലെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തിന് ഇഷ്ടം പോലെ പണമുണ്ട്: കെ ശ്രീകാന്ത്

  • Post category:local news
  • Reading time:1 min read
You are currently viewing വികസനത്തിന് ഫണ്ടില്ലെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തിന് ഇഷ്ടം പോലെ പണമുണ്ട്: കെ ശ്രീകാന്ത്

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ഫണ്ടുകള്‍ക്ക് ട്രഷറി നിയന്ത്രണമേര്‍പ്പെടുത്തിയ പിണറായി സര്‍ക്കാറിന് ധൂര്‍ത്തടിക്കാന്‍ ഇഷ്ടം പോലെ പണമുണ്ടെന്ന് ബി.ജെ.പി ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്ത് പറഞ്ഞു. ട്രഷറി സ്തംഭനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ ട്രഷറിയിലേക്കുള്ള ജനപ്രതിനിധി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് ട്രഷറികളില്‍ പിടിച്ചുവെച്ചിരിക്കുന്നത്. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് പോകാന്‍ സര്‍ക്കാര്‍ ചിലവില്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്ടര്‍, മന്ത്രിയുടെ കണ്ണടയ്ക്കും, കഴിച്ച പഴം പൊരി ബില്ലും പോലും യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കാന്‍ പൊതുഖജനാവിലെ ഫണ്ടുകള്‍ വകമാറ്റി ചിലവഴിക്കുകയാണ് ചെയ്യുന്നത്. ഇതേ സംസ്ഥാന സര്‍ക്കാറാണ് പണമില്ലെന്ന കാരണം പറഞ്ഞ് പാവപ്പെട്ടവരെ ദാരിദ്രത്തില്‍ നിന്ന് നിത്യദാരിദ്രത്തിലേക്ക് തള്ളിയിടുന്നത്. ട്രഷറി സ്തംഭനത്തിലൂടെ കാസര്‍കോട് വികസന പാക്കേജിലെ ഉള്‍പ്പെടെ നിരവധി പദ്ധിതകളാണ് മുടങ്ങിക്കിടക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.മാര്‍ച്ചില്‍ എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് രുപറാണി ആര്‍ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. എം.ജനനി, സവിത ടീച്ചര്‍, എം.ബലരാജ്, ജി.സ്വപ്ന, കെ.ലത, പുഷ്പ അമേക്കള, രവീശ തന്ത്രി കുണ്ടാര്‍, സതീഷ്ചന്ദ്ര ഭണ്ഡാരി, സുധാമ ഗോസാഡ, തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares