തൃശ്ശൂര്‍: ചാലക്കുടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ മേല്‍പ്പാലത്തിന് സമീപത്താണ് അപകടം.

സംഭവത്തില്‍ 15 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
