വായന ഒരിക്കലും മരിക്കുന്നില്ല; സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി

  • Post category:news
  • Reading time:1 min read
You are currently viewing വായന ഒരിക്കലും മരിക്കുന്നില്ല; സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി

കാസർകോട്: പുതുലോക ക്രമത്തിൽ വായനയുടെ രീതിരാസ്ത്രം മാറിയിട്ടുണ്ടെങ്കിലും വായന ഒരിക്കലും മരിക്കുന്നില്ലെന്നും മറിച്ച് എന്നെന്നും ജീവിക്കുന്നുവെന്നും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു. മലയാളിയെ വായനയുടെ അത്ഭുത ലോകത്തേക് എത്തിച്ച പി. എൻ പണിക്കരുടെ ചരമദിനത്തിലെ വായനാദിനം നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്നങ്ങളുടെയും ചിന്തകളുടെയും അനന്ത വിഹായസിലേക് വായന നമ്മെ കൊണ്ടുപോകുമെന്നും, മനുഷ്യനെ നേർവഴിക്ക് നയിക്കാനും വേണ്ടിടത്ത് തിരുത്താനും ഏറെ പ്രയോജനമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ കവി രവീന്ദ്രൻ പാടി പറഞ്ഞു. സ്കൂളിലെ സാഹിത്യ ക്ലബ് കൺവീനർ പിങ്ഗലാക്ഷി ടീച്ചർ സ്വാഗത പ്രസംഗം നടത്തി, പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇ.അബൂബക്കർ ഹാജി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം തുടങ്ങിയവർ സംസാരിച്ചു. വായനാദിനത്തിനെ കുറിച്ച് നല്ല രീതിയിൽ സംസാരിച്ച നാലാം ക്ലാസ് വിദ്യാർത്ഥി അശ്വിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി മെഡൽ നൽകി അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി ജയരാജ് പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.

0Shares