ചെന്നൈ: റിലീസിനു മുമ്പേ പാട്ട് ഹിറ്റായി. നിരവധി അവാര്‍ഡുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും അര്‍ഹമായ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്‍പിലെ വാന്‍തൂരല്‍ എന്‍ തോള്‍കള്‍ മേലെ എന്ന് തുടങ്ങുന്ന മെലഡി ഗാനമാണ് യൂട്യൂബില്‍ തരംഗമാവുന്നത്. സിനിമ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ചിത്രം ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു. കമല്‍ഹാസനും രജനിയുമല്ല, മമ്മൂട്ടിയാണ് യഥാര്‍ത്ഥ നടന്, പേരന്‍പിന്റെ ടീസര്‍ കണ്ട് തമിഴര്‍ ഒന്നടങ്കം പറയുന്നു മറുനാട്ടുകാരുടെ അഭിനന്ദനം കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരുന്നുവെന്ന് മമ്മുട്ടി ഫാന്‍സ് അറിയിച്ചു. ചിത്രത്തിലെ സുന്ദരമായ ഗാനം കാണാം.