വസ്ത്രശാലക്ക് പുറത്തുള്ള ഡമ്മിക്കും രക്ഷയില്ല; കാസര്‍കോട്ട് ഡമ്മി വസ്ത്രങ്ങള്‍ മോഷ്ടാക്കള്‍ അടിച്ചുമാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing വസ്ത്രശാലക്ക് പുറത്തുള്ള ഡമ്മിക്കും രക്ഷയില്ല; കാസര്‍കോട്ട് ഡമ്മി വസ്ത്രങ്ങള്‍ മോഷ്ടാക്കള്‍ അടിച്ചുമാറ്റി

കാസര്‍കോട്: സിനിമ സീനുകളെ തോല്‍പ്പിക്കുന്ന ചില മോഷണ സംഭവങ്ങളാണ് ഇന്ന് വാര്‍ത്തയായി വരുന്നത്. കാസര്‍കോട്ടാണ് ഈ അപൂര്‍വ സംഭവം. ടെക്സ്റ്റയില്‍ ഷോപ്പിലെ ഡമ്മിയില്‍ സൂക്ഷിച്ച് വസ്ത്രങ്ങളാണ് കളളന്‍മാര്‍ മോഷ്ടിച്ചത്. പഴയ ബസ്റ്റാന്റിന് സമീപത്തെ കടകളിലാണ് മോഷണം നടന്നത്. കടയുടെ പുറത്ത് പരസ്യത്തിനായി സ്ഥാപിച്ചിരുന്ന ഡമ്മികളിലെ വസ്ത്രങ്ങളാണ് കളളന്‍മാര്‍ അഴിച്ചുകൊണ്ടുപോയത്. കൂടാതെ വഴിയോര കച്ചവട സ്ഥാപനങ്ങളിലും കളളന്‍മാര്‍ കവര്‍ച്ച നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. മഴയുടെ മറവിലായിരുന്നു മോഷണം. കാലവര്‍ഷം കനത്തതോടെ മോഷ്ടാക്കള്‍ക്കും അവസരങ്ങള്‍ വര്‍ദ്ധിക്കുകയാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ പൊലീസ് പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.

 

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(10.06.2018)

ഇന്നത്തെ ചോദ്യം

ഏറ്റവും കൂടുതല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മലയാള നടന്‍?

A) മോഹന്‍ലാല്‍

B) മമ്മൂട്ടി

C) സുരേഷ് ഗോപി

D) ഭരത് ഗോപി

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(10.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (09.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന ദിനം

വിജയി: ഹാരിസ് റഹ്മാനി, പള്ളിക്കര, കാസര്‍കോട്.

0Shares